തൊണ്ണൂറുകളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഡിയാണ് നദീം-ശ്രാവൺ കൂട്ട് കെട്ട്. 1990 -ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ഇവർ ശ്രദ്ധ നേടിയത്. സാജൻ ,സഡക്ക്, കസൂർ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒന്നിച്ചിട്ടുണ്ട്.
ശ്രാവണ്റ്റെ വിയോഗം തകർത്തുവെന്നും തന്റെ പാതിയാണ് നഷ്ടപെട്ടതെന്നും നദീം പറഞ്ഞു. ഷാനുവിന്റെ മരണം തന്നെ തകർത്തു. ഗംഭീര തിരിച്ചുവരവിനായി കഴിഞ്ഞ ദിവസം ഞങ്ങൾ വേൾഡ് ടൂർ പ്ലാൻ ചെയ്യുകയായിരുന്നു. പക്ഷെ വിധി മറ്റൊന്ന് തനിക്കായി കരുതി വച്ചെന്നും നദീം പറഞ്ഞു.