മുംബൈ: കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അടുത്തിടെ സംഘടിപ്പിച്ച കുംഭമേളയിൽ പങ്കെടുത്തതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ് .
എന്നാൽ കുംഭമേളയ്ക്ക് ഇടയിലാണോ വൈറസ് ബാധ ഉണ്ടായതെന്ന് ഉറപ്പില്ല. അച്ഛൻ കുംഭമേളയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരാൾ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ദൈവത്തിലേക്ക് മടങ്ങിയെന്നെ കരുതാൻ കഴിയു എന്ന് മകൻ സഞ്ജീവ് പറഞ്ഞു.