ന്യൂഡൽഹി: ഐപിഎൽ 14 -ആം സീസണിലെ ആദ്യ രണ്ടു സെഞ്ചുറിയും മലയാളി താരങ്ങളുടെ പേരിൽ എത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ എം പി. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ആണ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്.
സഞ്ജുവിന്റെ ടീമിന് എതിരെ ദേവദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.ക്രിക്കറ്റിൽ കേരളം പിന്നോക്കം നിൽക്കുന്നു എന്ന വാദത്തെ പൂർണ്ണമായും തള്ളുന്ന ഒരു സംഭവമായി ഇത് മാറി. ഈ വർഷത്തെ ഐ പി എല്ലിലെ രണ്ട് സെഞ്ച്വറിയാണ് മലയാളികളുടെ പേരിലായത്. സഞ്ജുവിനും ,ദേവദത്തിനും അഭിനന്ദനം,ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.