കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ മൂന്നു പഞ്ചായത്തുകള്‍ അടച്ചിടും. പാമ്പാടി, ആര്പ്പുകര,അതിരമ്പുഴ പഞ്ചായത്തുകളാണ് അടച്ചിടുന്നത്.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ തുറക്കാം. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രകള്‍ അനുവദിക്കില്ല. പതിനഞ്ചിടങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
2140 പേര്‍ക്കാണ് ജില്ലയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. 10,878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98,633 പേര് കോവിഡ് ബാധിതരായി. 86,889 പേര് രോഗമുക്തി നേടി.