അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്.
രോഗവ്യാപനം രൂക്ഷമാകുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നുമാണ് നടപടി. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനപരിശോധിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തി മടങ്ങാനിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് പുതിയ തീരുമാനം തിരിച്ചടിയാണ്. അതേസമയം, നേരത്തെ ഒമാനും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.