വാങ്കഡെ: ഐ പി എല്ലിനായി ചെന്നൈയിൽ ഒരുക്കിയ പിച്ചുകളിൽ തന്റെ നിരാശ പരസ്യമാക്കി സൺറൈസേഴ്സ് ഹൈദരബാദ് നായകൻ ഡേവിഡ് വാർണർ. ഞെട്ടിക്കുന്നതായിരുന്നു ചെന്നൈയിലെ പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ടി വിയിൽ കാണുമ്പൊൾ ഭീകരമായി തോന്നും. ക്യൂറേറ്റര്മാര്ക്ക് ക്രെഡിറ്റ് നൽകണം. ഇവിടെ ഒരുപാട് മത്സരം നടക്കുന്നു. ആ സാഹചര്യത്തിൽ വിക്കറ്റ് തയാറാക്കി നിർത്തുക എളുപ്പമല്ല. കളിക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് അറിയാം എന്താ ചെയേണ്ടതെന്ന്.
അവിടെ ഒഴിവുകഴിവ് പറയാൻ ആവില്ല. വിശ്രമം ഇല്ലാതെ പിച്ച് ഒരുക്കുകയാണ് അവർ. അവർക്ക് അത് വെല്ലുവിളിയാണ്. നമ്മൾ കളിക്കാർ സാഹചര്യത്തിന് ഒത്ത ഇണങ്ങാനും പഠിക്കണം.