ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി നാല്പ്പത്തിനാല് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം എട്ട്ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.83 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ 314835 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2104 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 178841 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15930965 ആയി. 184657 പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 132330644 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 67468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .568 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.മുംബൈയില്‍ മാത്രം 7684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഇന്നലെ 23 ,558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.81 ലക്ഷമായി ഉയര്‍ന്നു.