ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആസിഫ് അലിയുടേയും നിവിൻ പോളിയുടെയും ചിത്രങ്ങളാണ്. പുതിയ ചിത്രമായ മഹാവീര്യരുടെ ചിത്രീകരണ വേളയിൽ പകർത്തിയ ചിത്രങ്ങളാണ് ട്രെൻഡ് ആയത്.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിലാണ് ആസിഫും നിവിൻ പോളിയും ഒന്നിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. നിവിനും ആസിഫും ഒരു കണ്ണാടിയിൽ മുഖം ചേർത്തിരിക്കുന്നതാണ്
പുതിയ ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ചിത്രത്തിൽ കാണാം. ‘നല്ല സുഹൃത്തുക്കൾ നിങ്ങളെ ഒറ്റയ്ക്ക് മണ്ടത്തരം കാണിക്കാൻ അനുവദിക്കില്ല. എന്റെ പാർട്ണർ ഇൻ ക്രൈം നിവിൻ പോളിയെ പരിചയപ്പെടുക.നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ ഒന്നിക്കുകയാണ്.അജു ഈ ചിത്രം നിനക്ക് ഉള്ളതാണ്’ ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചു .