റിയാദ്: സൗദി അറേബ്യ മെയ് 17 മുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കും. എന്നാൽ ഫെബ്രുവരി ആദ്യം ആഭ്യന്തര മന്ത്രാലയം നിരോധിച്ച് 20 രാജ്യങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്ന് സൗദി എയർലൈൻസ് പറഞ്ഞു. മെയ് 17 -നു രാവിലെ 1 മണിക്ക് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കും.
യുഎഇ, യുഎസ്, ഇന്ത്യ, പാകിസ്ഥാൻ, യുകെ, ഇന്തോനേഷ്യ, ഈജിപ്ത്, ജർമ്മനി, ജപ്പാൻ, അയർലൻഡ്, ഇറ്റലി, അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, ഫ്രാൻസ്, ലെബനൻ എന്നിവയാണ് 20 രാജ്യങ്ങൾ.എന്നാൽ ഈ രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ കോവിഡ് സേഫ് സോണിൽ ക്വാറന്റീനിലിരിക്കേണ്ടി വരും.