ക്വറ്റ :പാകിസ്താനിലെ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. 12 പേർക്ക് പരിക്കുണ്ട്. ഹോട്ടലിലെ കാര് പാർക്കിങ് ഏരിയയിലാണ് അപടക്കമുണ്ടായത്.
ക്വറ്റ്യിലുള്ള സെറീനാ ഹോട്ടലിൽ ആയിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. സ്ഫോടനം നടക്കുന്ന സമയം അംബാസഡറും സംഘവും ഒരു യോഗത്തിനായി പോയിരിക്കുകയായിരുന്നു.