മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി.
34 പന്തില്‍ ആറു സിക്സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ആന്ദ്രേ റസ്സല്‍ 22 പന്തില്‍ നിന്ന് ആറു സിക്സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക്ക് 24 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റണ്‍സെടുത്തു.
ചെന്നൈക്ക് വേദനി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. എന്‍ഗിഡി നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുടെയും റുതുരാജ് ഗെയ്ക്വാദിന്റെയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു.
60 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. റുതുരാജ് 42 പന്തില്‍ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 റണ്‍സെടുത്തു.