തിരുവനന്തപുരം: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ മുന്ദ്ര ലാൽ ദാസ് അഭിപ്രായപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനു ശേഷം സാമ്പത്തിക വളർച്ചയ്ക്കു കാരണമായ എല്ലാ അടിസ്ഥാന മേഖലകളുടെയും മുന്നേറ്റത്തിന് ബാങ്ക് വായ്പകളാണ് പിന്തുണയായത്. ഇക്കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എറ്റവും പ്രാധാനപ്പെട്ട സംഭാവന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ടാഗോർ തീയറ്ററിൽ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിന്റെ 8-ാമത് ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിയന്ത്രിതമായ പ്രതിനിധികൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും സംബന്ധിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്.
പ്രസിഡന്റ് ഫിലിപ്പ് കോശി പതാക ഉയർത്തി. സ്വാഗത ഗീതാലാപനത്തെ തുടർന്നു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ഫിലിപ്പ് കോശി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസോർസ് അസോസിയേഷൻ (കേരള സർക്കിൾ) ജനറൽ സെക്രട്ടറി . ആർ. ജയകൃഷ്ണൻ, ഓൾ ഇസ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആർ. ശ്രീറാം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേർസ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എ. ജയകുമാർ എന്നിവർ സംസാരിച്ചു.
എ.പി.ജി ട്രേഡ് യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജി. പി. രാമചന്ദ്രൻ തയ്യാറാക്കിയ തൊഴിൽ നിയമ ട്യൂട്ടോറിയൽ’ എന്ന പുസ്തകം, ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ മുൻ ദേശീയ പ്രസിഡന്റ് സിദ്ധാർത്ഥ ഖാൻ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ മുൻ ജനറൽ സെക്രട്ടറി ജോൺ ജോസഫ് പുസ്തകം ഏറ്റുവാങ്ങി. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള ഗാർക്കിളിന്റെ വെബ്സൈറ്റ് നവീകരിച്ച് ശ്രീ. സുജിത്ത് കെ.ജി. യെ ചടങ്ങിൽ ആദരിച്ചു.
ഏപ്രിൽ 30-ന് സർവ്വീസിൽ നിന്നു വിരമിക്കുന്ന ജനറൽ സെക്രട്ടറി എ. രാഘവന് യോഗത്തിൽ യാത്രയയപ്പ് നൽകി. പ്യൂട്ടി ജനറൽ സെക്രട്ടറി എസ്. അഖിൽ സ്വാഗതവും ജനറൽ കൺവീനർ എച്ച്. സി. രജസ് നന്ദിയും പറഞ്ഞു.