പാരീസ്: ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക് പത്ത് ദിവസം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ വേണ്ടിയാണ് ഈ നടപടിയെന്ന് സർക്കാർ വക്താവ് അറിയിച്ചു . കഴിഞ്ഞ ദിവസം ബ്രസീലിൽ നിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.