ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 60000ത്തിലധികം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷ്യത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16130 ആയി. 2023 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,82 ,553 ആയി. നിലവില്‍ 21 ,57 ,538 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 1,67,457 പേര് രോഗമുക്തരായി. 13,01,19 ,310 പേര്‍ക്ക് ഇതുവരെ വാക്സിന് നല്കി. മഹാരാഷ്ട്രയില്‍ ഇന്നലെയും 60 ,000 -തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.78 ലക്ഷമായി ഉയര്‍ന്നു.