പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രമുഖ ടിക് ടോക്ക് താരം ഫൺ ബക്കറ്റ് ഭാർഗവ അറസ്റ്റിൽ. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് വിശാഖപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ടിക് ടോക്ക് കോമഡി വീഡിയോയിലൂടെയാണ് ഇയാൾ പ്രശസ്തനാകുന്നത്. പ്രമുഖ മീഡിയകളിൽ അവസരം വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഇരയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടി നാല് മാസം ഗർഭിണിയാന്നെന്നു അറിഞ്ഞതോടെയാണ് വീട്ടുകാർ പരാതി നൽകിയത്.