കോട്ടയം :ജില്ലയില്‍ 1510 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര് രോഗബാധിതരായി. പുതിയതായി 7454 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 757 പുരുഷന്മാരും 626 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
330 പേര് രോഗമുക്തരായി. 9115 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 96491 പേര് കോവിഡ് ബാധിതരായി. 86500 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22993 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.