ലക്നൗ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
ശനി ,ഞായർ ദിവസങ്ങളിലാണ് വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വരുന്ന വെള്ളിയാഴ്ച് മുതൽ ഇത് പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച്ച രാത്രി എട്ട് മണി മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയാണ് വാരാന്ത്യ ലോക്ക്ഡൗ.അവശ്യ സേവനങ്ങൾ തടസ്സപ്പെടില്ല.