ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം റദ്ദാക്കി. ഫ്രാൻസ് ,പോർച്ചുഗൽ സന്ദർശനങ്ങളാണ് റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന അവസ്ഥയിലാണ് തീരുമാനം.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ല. മെയ് എട്ടാം തീയതിയാണ് പ്രധാനമന്ത്രി പോർച്ചുഗൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിന് ശേഷം ഫ്രാൻസിലേക്കും യാത്രയ്ക്ക് പദ്ധതി ഉണ്ടായിരുന്നു.