കോട്ടയം :ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1146 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി.
പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.8 ആണ. 264 പേര്‍ രോഗമുക്തരായി. 5850 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.