ന്യൂഡൽഹി :ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് 500 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി. മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയിൽവേ ആക്ട് പ്രകാരം കുറ്റമാണെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിൻ സർവീസ് നടത്തണമെന്ന് കഴിഞ്ഞ വര്ഷം ഉത്തരവിറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.