പട്ന : കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് ജാമ്യം ലഭിക്കുന്നത്.
ആരോഗ്യപ്രശനം മൂലം ഡൽഹി എയിംസിലാണ് നിലവിൽ ലാലു. നാല് കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് നാട്ടിലേക്ക് മടങ്ങാം.