പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പാര മെഡിക്കൽ ജീവനക്കാരിയെ കടന്ന് പിടിക്കാൻ ശ്രമിച്ച താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ചിറ്റാർ സ്വദേശി അനന്ത രാജാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം.ഡ്യൂട്ടി റൂമിൽ എത്തി കടന്ന് പിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു.