അബുദാബി : യു എ ഇയിൽ ഇന്നലെ 1843 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷ്യത്തോട് അടുക്കാറായി.
4 ,93,266 കോവിഡ് കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1506 പേർ കൂടി രോഗമുക്തരായി .രണ്ട് മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1547 ആയി.