തിരുവനന്തപുരം: ജുവലറികള്‍ക്ക് സ്വര്‍ണം നല്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിനെ തിരുവനന്തപുരം പളളിപ്പുറത്തുവച്ച് ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമാതുറ സ്വദേശികളായ നെബിന്‍, അന്‍സര്‍, അണ്ടൂര്‍ക്കോണം സ്വദേശി ഫൈസല്‍, സ്വര്‍ണം വില്ക്കാന് സഹായിച്ച പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണവും പൊലീസ് കണ്ടെത്തി.
പ്രതികള്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കാറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രദേശവാസികളായ പ്രതികളില്‍ എത്തിയത്. കാറിന്റെ രഹസ്യ അറിയിലുണ്ടായിരുന്ന 75 ലക്ഷം രൂപയായിരുന്നു പ്രതികളുടെ ലക്ഷ്യം. പക്ഷെ കാര്‍ തട്ടികൊണ്ടുപോകാനുള്ള ശ്രമം പാളിയതോടെ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
സംഭവം നടന്നതിനു പിന്നാലെ സമ്ബത്ത് പണം ബന്ധുവിനെ ഏല്‍പ്പിച്ചശേഷമാണ് മംഗലപുരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് വിവരം പുറത്തു വതോടെ പണം തിരികെ സ്റ്റേഷനില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു.