ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇന്ന് പോസിറ്റീവ് ആയതായും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജാവ്ദേക്കര്‍ കഴിഞ്ഞമാസം ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ട മോഹൻ ഭാഗവത് അഞ്ച് ദിവസം കൂടി ക്വാറന്റീനില്‍ കഴിയും.
കഴിഞ്ഞ ഒമ്പതിനാണ് നാഗ്പൂരിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനിടെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.