ബെയ്റൂട് :ലെബനോനിൽ സ്കൂളുകൾ ഏപ്രിൽ 21 യോടെ തുറക്കുമെന്ന് വിദ്യാഭാസ മന്ത്രി താരിഖ് മജ്സോബ്ബ് അറിയിച്ചു .സ്കൂളുകൾ പൂർണതോതിൽ ഏപ്രിൽ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഇതിനൊപ്പം തന്നെ ഓൺലൈൻ പഠനം കൊണ്ട് പോകാനും സർക്കാർ ശ്രമിക്കുന്നുണ്ട് .മിശ്രിത പഠന രീതിയായിരിക്കും ഈ കാര്യത്തിൽ അവലംബിക്കുക .സ്കൂളികൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുക മൂന്ന് ഘട്ടത്തിലൂടെയായിരിക്കുമെന്നും വിദ്യാഭാസ മന്ത്രി അറിയിച്ചു .
കിന്റർഗാർഡൻ മെയ് 5 മുതൽ തുറക്കും .ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് സ്കൂളിലേക്ക് മടങ്ങിവരാൻ കഴിയാത്തവർക്ക് വിദൂര പഠനത്തിലൂടെ വിദ്യാഭാസം തുടരാം .എല്ലാ പൊതുപരീക്ഷകളും ഈ വര്ഷം സാധാരണ രീതിയിൽ തന്നെ നടക്കുമെന്നും താരിഖ് അറിയിച്ചു .
2019 അവസാനത്തോടെയാണ് ലെബനോനിൽ പഠനം മുടങ്ങിയത് .പ്രതിഷേധ സമരങ്ങൾ മൂലം പലർക്കും സ്കൂളുകളിലേക്ക് എത്താൻ കഴിഞ്ഞില്ല .തുടർന്ന് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു .തുടർന്നുണ്ടായ ബെയ്റൂട് തുറമുഖ സ്ഫോടനം ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ വിദ്യാഭാസ രംഗത്തെ ബാധിച്ചു .