ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ‘ജോജി’ എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ നടന് ബാബുരാജ് സിനിമയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ….