കോട്ടയം: ജില്ലയില്‍ ഇന്ന് 816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 807 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേര് രോഗബാധിതരായി. 24 മണിക്കൂറിനിടെ 4,998 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ഇന്ന് 236 പേര് രോഗമുക്തരായി. 3,945 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 89,617 പേര് കോവിഡ് ബാധിതരായി. 84,822 പേര് രോഗമുക്തി നേടി.