കോട്ടയം: ജില്ലയില്‍ 629 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 622 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുതായി 5,018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 318 പുരുഷന്മാരും 256 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.