ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 449 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നാലു പേര് മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. അതേസമയം, മൂന്നു പേരുടെ രോഗഉറവിടം വ്യക്തമല്ല. ജില്ലയില്‍ 81 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 82078 പേര് ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 2710 പേര് ചികില്‍സയില്‍ ഉണ്ട്.