ന്യൂഡൽഹി :ആർ ടി ജി എസ് സേവനം ഞായറാഴ്ച്ച തടസ്സപ്പെടുമെന്ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ .ഏപ്രിൽ 18 -നു 14 മണിക്കൂർ സേവനം ലഭിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചു .സാങ്കേതിക സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പണമിടപാടുകൾ തടസ്സപ്പെടുക .ഏപ്രിൽ 18 -നു പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ രണ്ട് മണിവരെ ആർ ടി ജി എസ് സംവിധാനം തടസ്സപ്പെടും .
അതേ സമയം നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ഐ ) വഴിയുള്ള ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല .അക്കൗണ്ട് ഉടമകളെ ഈ കാര്യം അറിയിക്കണമെന്ന് ആർ ബി ഐ ബാങ്കുകൾക്ക് നിർദേശം നൽകി .