മലപ്പുറം: ജില്ലയില്‍ ഇന്ന് 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 596 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 15 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് എത്തിയതാണ്. അതേസമയം, 253 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23,870 ആയി ഉയര്‍ന്നു.