ജക്കാര്‍ത്ത: ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം. ജാവയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ എട്ടു പേര് മരിച്ചു. 23 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രാദേശികസമയം ഉച്ച രണ്ടിനായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ആറു തീവ്രത രേഖപ്പെടുത്തി. കിഴക്കന്‍ ജാവയിലെ മലാങ്ങില്നിന്ന് 45 കിലോമീറ്റര്‍ അകലെ കടലില്‍ 82 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിെന്റ പ്രഭവകേന്ദ്രം.
1300ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലും ഭൂചലനം അനുഭവപ്പെട്ടു.
സൂനാമി ഭീഷണിയില്ലെന്ന് ഇേന്താേനഷ്യന് സൂനാമി-ഭൂകമ്ബ കേന്ദ്ര മേധാവി റഹ്മത്ത് തരിയാനോ അറിയിച്ചു.