ബംഗാളുര്: അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് ആരോഗ്യമന്ത്രി പറഞ്ഞു. കേസുകൾ വർധിക്കുകയാണെങ്കിൽ അതിർത്തികളിൽ പരിശോധന നടത്തിയേക്കും.
മെയ് ആദ്യ ആഴ്ചയോടെ കൊവിഡ് വ്യാപനം ഇരട്ടിയാകുമെന്നാണ് വിദഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പെന്ന് കർണാടക ആരോഗ്യ മന്ത്രി പറഞ്ഞു. 80 ദിവസം മുതൽ 120 ദിവസം വരെയാണ് കൊവിഡിന്റെ രണ്ടാം തരംഗമെന്നും മെയ് അവസാനം വരെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു.