കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 809 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത നാല് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശത്തു നിന്നും എത്തിയവരാണ്. 24 മണിക്കൂറിനിടെ 120 പേര് രോഗ മുക്തി നേടി. ജില്ലയില്‍ 1582 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.