നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ആന്‍ അഗസ്റ്റിന് മടങ്ങിയെത്തുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്.
സിനിമയില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അതേസമയം, ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എം മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സിനിമ നിര്‍മ്മിക്കുന്നത്. 2017ല്‍ റിലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍അഗസ്റ്റിന്‍ അവസാനം അഭിനയിച്ചത്.