പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 226 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്തു നിന്നും 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതുവരെ 61611 പേര്‍ക്കാണ് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇന്ന് 64 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 59680 ആയി ഉയര്‍ന്നു.