കോട്ടയം: ജില്ലയില്‍ ഇന്ന് 376 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചവരില്‍ 173 പുരുഷന്മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 87103 ആയി. 83857 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12656 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്