ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി.
കോണ്‍ഗ്രസ് ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നടത്തിയ യോഗത്തിലാണ് സോണിയഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ പൊതുവായ കൂടിച്ചേരലുകളും വിലക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മോദി സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രണ്ടാം വ്യാപനത്തിന് കാരണമായതെന്നും പ്രതിരോധ വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ രാജ്യത്ത് വാക്സിന് ക്ഷാമമായെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.