നാഗ്പുർ :ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു .ഇതേ തുടർന്ന് അദ്ദേഹത്ത നാഗ്പൂരിലെ കിങ്സ് വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആർ എസ് എസ് ഒഫീഷ്യൽ ട്വിറ്റെർ പേജിലാണ് ഈ കാര്യം അറിയിച്ചത് .
ഭാഗവതിന് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ,അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .കഴിഞ്ഞ മാസം ഏഴിന് മോഹൻ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു .