ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്.സി.ബി മറികടന്നു.
27 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 48 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്സാണ് ആര്.സി.ബിയുടെ വിജയ ശില്പി. അവസാന ഓവറില്‍ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ (4*) ടീമിനെ വിജയത്തിലെത്തിച്ചു.
മുംബൈക്കായി ബുംറ, മാര്‍ക്കോ ജെന്സന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ തകര്‍ത്തത്.
35 പന്തില്‍ മൂന്നു സിക്സും നാലു ഫോറുമടക്കം 49 റണ്‍സെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്കോറര്‍.