വൃക്കകൾ മനുഷ്യശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിലെ വിവിധ കോശങ്ങൾ, ടിഷ്യുകൾ, അവയവങ്ങൾ എന്നിവയുടെ ഉപാപചയ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നത് നമ്മുടെ വൃക്കകളാണ്. എന്നാൽ വേണ്ട വിധം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകാത്തത് വൃക്കരോഗത്തിന് കാരണമാകുന്നു.വൃക്കകളുടെ ശരീരത്തിലെ ഫലപ്രദമല്ലാത്ത പ്രവർത്തനം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അനാരോഗ്യകരമായ വൃക്കയുടെ ചില സാധാരണ ലക്ഷണങ്ങൾ ഉറങ്ങാൻ സാധിക്കാത്തത്, പതിവായി മൂത്രമൊഴിക്കൽ, പേശികളിലെ വേദന, ചർമ്മ പ്രശ്നങ്ങൾ, മൂത്രത്തിൽ രക്തം കാണപ്പെടുന്നത് തുടങ്ങിയവയാണ്.
അമിതഭാരം ശരീരത്തെ പല രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇരയാക്കുന്നു. അമിതവണ്ണം ഏറ്റവും സാധാരണമായ ഒരു രോഗാവസ്ഥയാണ്, ഇത് മനുഷ്യശരീരത്തിൽ പല കാര്യങ്ങളും പ്രവർത്തനരഹിതമാക്കും. “ഒബിസിറ്റി ആൻഡ് കിഡ്നി ഡിസീസ്: ഹിഡൻ കോൺസിക്കുവൻസസ് ഓഫ് ദി എപ്പിഡെമിക്” എന്ന സേജ് ജേണൽസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വൃക്കരോഗങ്ങളായ ക്രോണിക് കിഡ്നി ഡിസീസ്, എൻഡ് സ്റ്റേജ് റിനൽ ഡിസീസ് എന്നിവയ്ക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണമാണ്. കൂടാതെ, അമിതവണ്ണം ആരോഗ്യപരമായ പ്രശ്നങ്ങളായ രക്താതിമർദ്ദം, ഡയബറ്റിസ് മെലിറ്റസ് എന്നിവയിൽ നേരിട്ട് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു, ഇത് സികെഡി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം തടയാനും സമീകൃതവും നിയന്ത്രിതവുമായ ഭക്ഷണക്രമം പിന്തുടരുന്നത് സഹായമാണ്. ആരോഗ്യകരമായ ശരീര രാസവിനിമയം സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ഡയറ്ററി ഫൈബറുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.കൊഴുപ്പ് എരിച്ചു കളയുവാനുള്ള ഒരു മികച്ച മാർഗ്ഗമാണ് കൃത്യമായി വ്യായാമം ചെയ്യുക എന്നത്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്നതിനാൽ വ്യായാമം ചെയ്യുന്നത് ഈ പ്രശ്നത്തെ തടയാൻ സഹായിക്കും