കൊറോണ രോഗമുക്തനായതോടെ ഈ മാസം ഒന്‍പതിന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കല്‍ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബി കളിക്കുന്നത്.
കൊറോണ രോഗമുക്തനായതോടെ ഇടം കൈ ബാറ്റ്സ്മാനായ ദേവ്ദത്ത് പടിക്കല്‍ ബിസിസിഐ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ ഏഴാം തീയതി ടീമില്‍ ചേര്‍ന്നുവെന്നാണ് ആര്‍സിബി മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില ഉറപ്പുവരുത്തുമെന്നും അറിയിച്ചു. രോഗബാധിതനായപ്പോൾ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്കും പിന്തുണച്ചവര്ക്കും ദേവ്ദത്ത് നന്ദിയും അറിയിച്ചു.