കൊച്ചി :വിഷു ലക്ഷ്യമിട്ട് മൂന്ന് മലയാളം സിനിമകൾ ഈ ആഴ്ച തീയേറ്ററിലെത്തും .മൂന്നും ത്രില്ലെർ വിഭാഗത്തിൽ പെടുന്നവയാണ് .രണ്ടെണ്ണത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ .
മാർട്ടിൻ പ്രക്കാട്ട് -കുഞ്ചാക്കോ ചിത്രം നായാട്ട് ,അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ ,മഞ്ജു വാരിയരുടെ ചിത്രം ചതുർമുഖം തുടങ്ങിയവയാണ് ഈ ആഴ്ച്ച റീലീസ് ആകുന്നത് .
ത്രില്ലെർ സ്വഭാവമുള്ള നിഴലിന്റെ പോസ്റ്ററും മറ്റും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു .എസ് .സഞ്ജീവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് .മലയാളത്തിൽ ആദ്യ ടെക്നോ -ഹോറർ ചിത്രമാണ് ചതുർമുഖം .