ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ട് ആന്‍ഡ് വിക്കറ്റ് കീപ്പിംഗ് കണ്‍സള്‍ട്ടന്റായ കിരണ്‍ മൊറെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.
അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനിലാണെന്നും ട്വിറ്ററില്‍ പറയുന്നു. അതേസമയം, ഡല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിനും ആര്‍സിബി താരം ദേവദത്ത് പഠിക്കലിനും നേരത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.