മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞദിവസം അരലക്ഷത്തിലധികം രോഗികളാണ് പുതുതായി കണ്ടെത്തിയത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിനേഷന് വിപുലമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. നൈറ്റ് കര്‍ഫ്യൂവും വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. അതിനിടെയാണ് വാക്സിനേഷന് വിപുലമാക്കണമെന്ന് ആവശ്യപ്പെട്ടത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് തന്റെ ആവശ്യം പരിഗണിച്ച് വാക്സിനേഷന് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു.