ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ദിലീപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാകും. അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അനില്‍ ദേശ്മുഖ് രാജിവെച്ചതിനെ തുടര്‍ന്നാണ് പകരക്കാരനായി പാട്ടീല്‍ എത്തിയത്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയാണ്.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയാണ്. ഏഴ് തവണ എംഎല്‍എ ആയിട്ടുള്ള അദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന പാട്ടീല്‍ എന്‍.സി.പി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.