എറണാകുളം: ആന്ധ്ര പ്രദേശിലെ നന്ദ്യാൽ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്ബോള്‍ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തില്‍ വിജയികളായ കേരള ടീമിന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കേരള ബേസ്ബോൾ അസോസിയേഷൻ ഉജ്വല വരവേൽപ്പ് നൽകി.
ചാമ്പ്യൻഷിപ്പിന് ശേഷം മൈസൂർ കൊച്ചുവേളി എക്സ്പ്രെസ്സിൽ തിരിച്ചെത്തിയ കേരള ടീമിന് ഇന്ന് (05.04.2021) രാവിലെ 7 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന ജില്ലാ ഭാരഹവികൾ സ്വീകരിച്ചത്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ജാജൂ ബാബു കെ, സംസ്ഥാന സെക്രെട്ടറി ശ്രീ. ആനന്ദ്ലാൽ ടി. പി., കേരള സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. ഷാഹുൽ ഹമീദ് കെ എം., കേരള ബേസ്ബോൾ അസോസിയേഷൻ സ്ഥാപക സെക്രട്ടറി ശ്രീ. അരുൺ ടി. എസ്, ശ്രീ. പ്രേം നവാസ്, ഷംബു കെ., രാകേഷ് എം., വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ, കായിക താരങ്ങൾ തുടങ്ങിയവർ ചേർന്നാണ് ടീമിന് സ്വീകരണം നൽകിയത്.
വിജയികളായ കേരള ടീമിന്, കേരള ബേസ്ബോൾ അസോസിയേഷൻ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.
മാര്‍ച്ച് 29 മുതൽ തുടങ്ങിയ മത്സരങ്ങൾ ഏപ്രിൽ 3 ന്ന് ആണ് അവസാനിച്ചത്. ആദ്യ റൗണ്ടിലെ ലീഗ് മത്സരത്തില്‍ ഡെല്‍ഹിയോട് തോറ്റ് തുടങ്ങിയ കേരളം പിന്നീടുള്ള ലീഗ് മത്സരങ്ങളില്‍ ശക്തരായ ഹരിയാനയെയും അസമിനെയും തോല്പിച്ചാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ക്വാർട്ടറിൽ ഛത്തീസ്ഗഢിനെ 6-3 നും സെമി ഫൈനലിൽ പഞ്ചാബിനെ 11-1 നും തകർത്തു.
ആന്ധ്രയിലെ 43 ഡിഗ്രീ കടുത്ത ചൂടിലും ഫൈനലിൽ മഹാരാഷ്ട്രയെ 12-2 ന് ഏകപക്ഷീയമായി തകർത്താണ് ഈ ചരിത്ര നേട്ടം കേരള വനിതകള്‍ സ്വന്തമാക്കിയത്.
കേരളത്തിന്റെ അതുല്യ സി. കെ. ചാമ്പ്യൻഷിപ്പിലെ മികച്ച പിച്ചറായി തെരെഞ്ഞടുത്തു.
മാർച്ച് 13, 14 ദിവസങ്ങളിൽ ആലുവ യു. സി. കോളേജിൽ നടന്ന സംസ്ഥാന സീനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പുപ്പിൽ നിന്നുമാണ് കേരള വനിതാ ടീമിനെ തെരഞ്ഞെടുത്തത്. മാർച്ച് 16 മുതൽ 26 വരെ തിരുവനന്തപുരം വേങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിലായിരുന്ന സംസ്ഥാന ടീമിനുള്ള പരീശീലനം സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ച് ശ്രീ. കാനാഗേഷിന്റെ മേൽനോട്ടത്തിൽ നടന്നത്.
കേരള ടീം ആംഗങ്ങൾ:
റസീൻ എ എസ് (ക്യാപ്റ്റിൻ)
ശരണ്യ കെ സി, മേരി അക്ഷയ പി ജെ, നിഖില സി. എൽ. (എറണാകുളം), അതുല്യയ സി കെ, രജാ ഫാത്തിമ, സ്നേഹ വി, സനാ ജിൻസിയ കെ. കെ., അഭിലാഷ എ കെ, ഹാശിഷ രഹന, നുസൈബത് സി. വി., (മലപ്പുറം) ആർഷ ബി ബൈജു, നിധി എസ് ഗിരീഷ് (തിരുവനന്തപുരം), നിമയ എൻ. എ (വയനാട്), അഷിത ഹരി, അലീന അജയ് (കോട്ടയം), ഗോകില ജി (കൊല്ലം), പൂജ വി. നായർ (പാലക്കാട്)
കോച്ച് – ശ്രീ. കനാഗേഷ് കെ ആർ.
മാനേജർ – ശ്രീമതി. ചിപ്പി വി.