മുംബൈ: ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ പരിശോധനയില്‍ ഗോവിന്ദയ്ക്കു കോവിഡ് സ്ഥിരീകരിച്ചതായി സുനിത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
57 കാരനായ താരത്തിന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കോവിഡ് മാനദണ്ഡപ്രകാരം വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുനിത പറഞ്ഞു.
നേരത്തെ, സൂപ്പര്‍ താരം അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.