റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദേവ്ദത്ത് ക്വാറൻ്റീനിലാണ്.
ദേവ്ദത്തിന് പകരം അസ്ഹറുദ്ദീൻ ആവും ആർസിബിക്കായി ഓപ്പണിംഗ് ഇറങ്ങുക.
നിലവിൽ മൂന്നാമത്തെ താരത്തിനാണ് ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം നെഗറ്റീവ് ആയെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്സർ പട്ടേലും കൊവിഡ് ബാധിതനാണ്. ഇതോടൊപ്പം, മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ സ്റ്റാഫുകളിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.